സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി; ഇന്ത്യയിൽ തിരിച്ചെത്തി

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. രാവിലെ ഏഴുമണിയോടെയാണ് മോദി ഡൽഹിയിലെത്തിയത്. പഹല്‍ഗാം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ സമിതി ഇന്നു യോഗം ചേരും. പ്രധാനമന്ത്രി കശ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നും ആണ് പുറത്ത് വരുന്ന വിവരം. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് ചൊവ്വാഴ്ച മോദി സൗദിയിലെത്തിയത്. ഭീകരാക്രമണത്തില്‍ എല്ലാ സഹായങ്ങളും സൗദി കിരീടാവകാശി ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭീകരാക്രമണത്തെ അപലപിച്ചു. മോദിയെ … Continue reading സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി; ഇന്ത്യയിൽ തിരിച്ചെത്തി