കാറിൽ ചാർജ് ചെയ്തിരുന്ന മൊബൈൽ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട വാഹനം കല്ലിൽ ഇടിച്ചു കയറി അപകടം

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിൽ ചാർജ് ചെയ്തിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ജംക്‌ഷനിലാണ് സംഭവം. അപകടത്തിൽ തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ നാലംഗ കുടുംബത്തിന് പരിക്കേറ്റു. പോത്തൻകോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സഞ്ചരിച്ചുകൊണ്ടിരിക്കെ ചാർജ് ചെയ്യുകയായിരുന്ന മൊബൈൽ പൊട്ടിത്തെറിക്കുകയും വാഹനം നിയന്ത്രണം വിടുകയുമായിരുന്നു. തുടർന്ന് ദേശീയപാത വികസനത്തിനായി ഇറക്കിവച്ചിരുന്ന കൂറ്റൻ കല്ലിലേക്ക് ഇടിച്ചു കയറിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാറിന്റെ മുൻവശം പൂർണമായി തകർന്നു. പരിക്കേറ്റ … Continue reading കാറിൽ ചാർജ് ചെയ്തിരുന്ന മൊബൈൽ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട വാഹനം കല്ലിൽ ഇടിച്ചു കയറി അപകടം