മ്ലാവിനെ വേട്ടയാടി ;രണ്ടുപേർ അറസ്റ്റിൽ, തോക്കും ജീപ്പും കസ്റ്റഡിയിലെടുത്തു

തൃശൂ‍രിൽ മ്ലാവിനെ വേട്ടയാടിയ കേസിൽ വെറ്റിലപ്പാറ സ്വദേശികളായ രണ്ടുപേരെ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തു. കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകർ ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അനൂപ്, അഭിജിത്ത് എന്നിവരിൽ നിന്ന് തോക്കും ജീപ്പും പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. വെട്ടിക്കുഴി ചൂളക്കടവ് ഭാഗത്ത് നിന്നാണ് ഇവർ മ്ലാവിനെ വേട്ടയാടിയത്. സംഭവത്തിൽ കേസെടുത്ത ഉദ്യോ​ഗസ്ഥർ രണ്ടുപേരെ അറസ്റ്റു ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന പുത്തൻചിറ സ്വദേശികളായ രണ്ടുപേർ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ നടത്തുന്നതായും സൂചന ലഭിച്ചു. ഇവരുടെ … Continue reading മ്ലാവിനെ വേട്ടയാടി ;രണ്ടുപേർ അറസ്റ്റിൽ, തോക്കും ജീപ്പും കസ്റ്റഡിയിലെടുത്തു