ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ എംഎൽഎ ധനസഹായം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ ധനസഹായം പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് കുടുംബത്തിനു തുക നൽകുക. നേരത്തെ, സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വാസവൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം നടത്തിയത്. … Continue reading ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം