കാസർഗോഡ് നിന്നും കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ

കാസർഗോഡ്: കാസർഗോഡ് നിന്നും കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെരുവത്ത് സ്വദേശിയായ സയ്യിദ് സക്കറിയ ആണ് മരിച്ചത്. നഗരത്തിലെ ഫുട്പാത്തിൽ പഴക്കച്ചവടം നടത്തിവരികയായിരുന്ന യുവാവിനെ ചൊവ്വാഴ്ച രാത്രി മുതൽ കാണാതാവുകയായിരുന്നു. സംഭവത്തെ തുടർന്ന് വ്യാപക തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ മരണത്തിൽ അന്വേഷണം നടത്തിവരികയാണ് പോലീസ്. മരണത്തെ സംബന്ധിച്ച വിവരങ്ങൾ ഒന്നും … Continue reading കാസർഗോഡ് നിന്നും കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ