കാണാതായ പ്ലസ് വൺ വിദ്യാർഥികൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശാസ്താംകോട്ടയിൽ

കൊല്ലം: കാണാതായ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് ദൈവനികേതത്തിൽ ദേവ നന്ദ(17), അമ്പലംകുന്ന ചെങ്ങൂർ തെക്കുംകര വീട്ടിൽ ഷെഹിൻഷാ(17) എന്നിവരാണ് മരിച്ചത്. ശാസ്താംകോട്ട തടാക തീരത്ത് ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.(Missing Plus One students found dead) പൊലീസ് എത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ വ്യാഴാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു. … Continue reading കാണാതായ പ്ലസ് വൺ വിദ്യാർഥികൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശാസ്താംകോട്ടയിൽ