താമരശ്ശേരിയിൽ നിന്ന് കാണാതായ പെൺകുട്ടി ബെംഗളൂരുവിൽ; ഒപ്പം യുവാവും

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തിയെന്ന് വിവരം. ഒരു യുവാവിനൊപ്പം പെൺകുട്ടി ബെംഗളൂരുവിൽ ഉണ്ടെന്നാണ് കർണാടക പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ കർണാടക പോലീസ് താമരശ്ശേരി പോലിസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ താമരശ്ശേരി പോലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. മാർച്ച് 11ന് ആണ് പെൺകുട്ടിയെ കാണാതായത്. രാവിലെ ഒമ്പത് മുതൽ കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. മലപ്പുറത്തെ വീട്ടിൽ നിന്ന് പുതുപ്പാടി ഹൈസ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോയതാണ് കുട്ടി. എന്നാൽ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നൽകിയ പരാതിയിൽ … Continue reading താമരശ്ശേരിയിൽ നിന്ന് കാണാതായ പെൺകുട്ടി ബെംഗളൂരുവിൽ; ഒപ്പം യുവാവും