കാണാതായ കുട്ടികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കാണാതായ രണ്ടു കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പൂനൂർ ഉണ്ണികുളം പഞ്ചായത്തിലെ അലങ്ങാപ്പൊയില്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ മുഹമ്മദ് ഫര്‍സാന്‍(9), മുഹമ്മദ് സാലിയുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍(8) മരിച്ചത്. വീടിന് 100 മീറ്ററോളം അകലെയുള്ള കുളത്തിൽ നിന്നാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുട്ടികളെ കാണാതായത്. തുടർന്ന് വൈകീട്ട് ഏഴുമണിയോടെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇരുവരുടെയും മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. … Continue reading കാണാതായ കുട്ടികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി