രാജസ്ഥാനിൽ മൂന്നിടത്ത് റെഡ് അലേർട്ട്, പൂർണ ലോക്ക്ഡൗൺ; എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം

ജയ്പുർ: പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ ബാർമർ, ശ്രീ ഗംഗാനഗർ, ജോധ്പുർ എന്നീ നഗരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കടകമ്പോളങ്ങൾ അടച്ചിടണമെന്നും എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ബാർമർ ജില്ലാ കളക്ടർ ടിന ദാബി കടകൾ അടച്ച് ജനങ്ങൾ എത്രയും പെട്ടെന്ന് വീടുകളിലേക്ക് മടങ്ങണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മാർക്കറ്റുകൾ അടച്ചിടണം. പൊതുവിടങ്ങളിൽ കൂടിയുള്ള സഞ്ചാരം ഉടൻ നിർത്തിവെക്കണം. ഉത്തരവുകൾ കർശനമായി നടപ്പിലാക്കുന്നുവെന്ന് … Continue reading രാജസ്ഥാനിൽ മൂന്നിടത്ത് റെഡ് അലേർട്ട്, പൂർണ ലോക്ക്ഡൗൺ; എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം