ഭൂമിക്കടിയിൽ വലിയ മുഴക്കവും കുലുക്കവും; ദുരന്തത്തിന്റെ നടുക്കം മാറും മുൻപേ വയനാട്ടിൽ പ്രകമ്പനം

കൽപ്പറ്റ: വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും കുലുക്കവും ഉണ്ടായതായി നാട്ടുകാർ. രാവിലെ 10 മണിയോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. നെന്മേനി വില്ലേജിലെ സ്ഥലങ്ങളിലാണ് സംഭവം റിപ്പോ‍‍ർട്ട് ചെയ്തത്. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.(Minor earthquake in wayanad) നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ റവന്യു വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും വില്ലേജ് ഓഫിസർമാരോടു സംഭവസ്ഥലത്തെത്താൻ നിർദേശം നൽകിയതായും വൈത്തിരി തഹസിൽദാർ … Continue reading ഭൂമിക്കടിയിൽ വലിയ മുഴക്കവും കുലുക്കവും; ദുരന്തത്തിന്റെ നടുക്കം മാറും മുൻപേ വയനാട്ടിൽ പ്രകമ്പനം