ന്യൂഡൽഹി: സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഇന്നലെ ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. എല്ലാവരെയും സുരക്ഷിതമായി ലെബനനിൽ എത്തിച്ചിരിക്കുകയാണ്. ദമാസ്‌കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വാണിജ്യ യാത്രാ വിമാനങ്ങളിൽ ഇവരെ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സിറിയയിൽ തുടരുന്ന ഇന്ത്യൻ പൗരൻമാർ ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചു. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: +963 993385973.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed