കട്ടപ്പനയിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്ന മറുനാടൻ തൊഴിലാളികൾ അറസ്റ്റിൽ

കട്ടപ്പന ഇരട്ടയാറിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്ന മറുനാടൻ തൊഴിലാളികളായ ദമ്പതികൾ അറസ്റ്റിൽ. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മാല പൊട്ടിച്ചു കടന്ന കാര്യം വീട്ടുകാർ അറിയുന്നത് രാവിലെ 8.30 നും . തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിൽ നിന്ന് ഇവരെ അറസ്റ്റു ചെയ്തത്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.