ഫുട്ബോൾ മിശിഹായുടെ വരവിനായുള്ള കാത്തിരുപ്പ് വെറുതെയോ? മല്ലു ആരാധകർ നിരാശയിൽ

തിരുവനന്തപുരം: ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരളത്തിലേക്കുള്ള വരവ് ഒക്ടോബറിൽ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. ഒക്ടോബറിൽ തന്നെ അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ അടക്കമുള്ളവർ അറിയിച്ചിരുന്നു. എന്നാൽ ടിവൈസി സ്പോർട്സിന്റെ റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ ചെെനയിലാണ് അർജന്റീന ടീം സൗഹൃദമത്സരങ്ങൾ കളിക്കുന്നത്. മെസ്സിയുടെ വരവ് പ്രതീക്ഷിച്ചിരുന്ന കേരളത്തിലെ ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അർജന്റീന ഫുട്‌ബോൾ ടീം ഒക്ടോബറിൽ ചൈനയിൽ രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കുമെന്നാണ് ടിവൈസി സ്‌പോർട്‌സ് റിപ്പോർട്ട് … Continue reading ഫുട്ബോൾ മിശിഹായുടെ വരവിനായുള്ള കാത്തിരുപ്പ് വെറുതെയോ? മല്ലു ആരാധകർ നിരാശയിൽ