സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക്; റോഡ് സുരക്ഷാ അംബാസിഡർമാരാകാൻ മെഡിക്കൽ വിദ്യാർത്ഥികൾ

ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികൾ റോഡ് സുരക്ഷാ അംബാസിഡർമാരാകും. റോഡപകടസാദ്ധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക് ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. പ്രതിരോധാരോഗ്യ സേവനങ്ങൾ, ബോധവത്കരണ ക്യാമ്പയിനുകൾ, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ക്ലിനിക്കിന്റെ പ്രവർത്തനം വിഭാവനം ചെയ്തിരിക്കുന്നത്. 25 വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ ക്ളാസെടുത്തുകൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കമാവുക. ഓരോ മെഡിക്കൽ ബാച്ചിനെയും റോഡ് സുരക്ഷയിൽ പ്രതിബദ്ധരാക്കുകകയാണ് ലക്ഷ്യം. മെഡിക്കൽ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം, ക്ലിനിക്കൽ വൈദഗ്ദ്ധ്യം, വിദ്യാർത്ഥി … Continue reading സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക്; റോഡ് സുരക്ഷാ അംബാസിഡർമാരാകാൻ മെഡിക്കൽ വിദ്യാർത്ഥികൾ