തുന്നിക്കെട്ടിയ മുറിവിൽ അസഹ്യമായ വേദന, പരിശോധനയിൽ കണ്ടെത്തിയത് ഉറുമ്പുകളെ; താലൂക്ക് ആശുപത്രിക്കെതിരെ പരാതി

റാന്നി: ആശുപത്രിയിൽ മുറിവ് തുന്നികെട്ടിയതിൽ ഗുരുതര വീഴ്ചയെന്ന പരാതിയുമായി രോഗി. പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. മുറിവ് തുന്നിയ ഭാഗത്ത് ഉറുമ്പുകളെ കണ്ടെത്തിയെന്നാണ് ബ്ലോക്ക്പടി സ്വദേശി സുനിൽ പറയുന്നത്. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് സുനിൽ വീഴുകയും നെറ്റിയിൽ പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി മുറിവിൽ അഞ്ച് തുന്നലുകൾ ഇട്ടു. സി.ടി. സ്കാനെടുക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു. എന്നാൽ യാത്രക്കിടെ മുറിവ് തുന്നിയ … Continue reading തുന്നിക്കെട്ടിയ മുറിവിൽ അസഹ്യമായ വേദന, പരിശോധനയിൽ കണ്ടെത്തിയത് ഉറുമ്പുകളെ; താലൂക്ക് ആശുപത്രിക്കെതിരെ പരാതി