താമരശ്ശേരിയിൽ നിന്ന് പിടികൂടിയ യുവാവിന്റെ വയറ്റിൽ എംഡിഎംഎ കണ്ടെത്തി

താമരശ്ശേരി: എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ എംഡിഎംഎ ഉള്ളതായി സ്ഥിരീകരണം. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദ്(27) ആണ് പാക്കറ്റ് വിഴുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വെച്ച് പരിശോധന നടത്തുകയായിരുന്നു. സിടി സ്കാനിൽ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി അടക്കമുള്ള പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. … Continue reading താമരശ്ശേരിയിൽ നിന്ന് പിടികൂടിയ യുവാവിന്റെ വയറ്റിൽ എംഡിഎംഎ കണ്ടെത്തി