പോലീസിനെ കണ്ട യുവാവിന് ശാരീരികാസ്വാസ്ഥ്യം; മലദ്വാരത്തിൽ കണ്ടെത്തിയത് എംഡിഎംഎ!

തൃശൂര്‍: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം വാതുരുത്തി സ്വദേശി വിനു ആന്റണി(38)യെയാണ് പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും ചേർന്ന് പിടികൂടിയത്. 38.5 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നും കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യുകയായിരുന്നു വിനു. പൊലീസ് സംഘത്തെ കണ്ട ഇയാൾ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതിനു പിന്നാലെ പോലീസ് വിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് യുവാവിനെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്‌സ്റേ പരിശോധനയിലാണ് മലദ്വാരത്തില്‍ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. … Continue reading പോലീസിനെ കണ്ട യുവാവിന് ശാരീരികാസ്വാസ്ഥ്യം; മലദ്വാരത്തിൽ കണ്ടെത്തിയത് എംഡിഎംഎ!