വൈലോപ്പിള്ളിയുടെ “കൃഷ്ണാഷ്ടമി’ സിനിമയാകുന്നു

കൊച്ചി: മലയാളത്തിൻ്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ ജന്മദിനമാണ് മെയ് 11. 1911 ന് എറണാകുളം ജില്ലയിലെ കലൂരിൽ ജനിച്ച അദ്ദേഹം മലയാളത്തിൻ്റെ ഇതിഹാസമായി മാറി. ‘കുടിയൊഴിക്കൽ’, ‘മാമ്പഴം’, ‘സഹ്യൻ്റെ മകൻ’, ‘ഊഞ്ഞാലിൽ’, ‘കണ്ണീർപ്പാടം’, ‘ഓണപ്പാട്ടുകാർ’ തുടങ്ങി അനവധി മാസ്റ്റർപീസുകൾ മലയാളിക്ക് സമ്മാനിച്ച കവി ഇന്നും സാഹിത്യനഭസിലെ ശുക്രനക്ഷത്രം തന്നെയാണ്. മലയാളത്തിൽ പുതിയ കവിതകൾ അനേകം എഴുതപ്പെടുന്ന കാലത്തും വൈലോപ്പിള്ളിയുടെ കവിതകൾ വായനക്കാരുടെ ശ്രദ്ധ ആകർഷിക്കുകയും പഠനത്തിന് വിധേയമാകുകയും ചെയ്യുന്നു. 1958ൽ പുറത്തിറങ്ങിയ വൈലോപ്പിള്ളിയുടെ സമാഹാരമായ “കടൽക്കാക്കകളി”ലെ ശ്രദ്ധേയമയായ … Continue reading വൈലോപ്പിള്ളിയുടെ “കൃഷ്ണാഷ്ടമി’ സിനിമയാകുന്നു