News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

അത്യപൂർവം; പാടത്തുനിന്ന്‌ വീട്ടിലേക്കു കയറി വന്നത് സ്വർണ ആമ; കേരളത്തിൽ ആദ്യം

അത്യപൂർവം; പാടത്തുനിന്ന്‌ വീട്ടിലേക്കു കയറി വന്നത് സ്വർണ ആമ; കേരളത്തിൽ ആദ്യം
June 27, 2024

പൂച്ചാക്കൽ: പാടത്തുനിന്നു വീട്ടിലേക്കു കയറിവന്ന, മഞ്ഞ നിറമുള്ള ആമ കൗതുകക്കാഴ്‌ചയാകുന്നു. പാണാവള്ളി പഞ്ചായത്ത്‌ പത്താം വാർഡിൽ മാവുങ്കൽ വെളി അനീഷിനാണ്‌ അപൂർവ ഇനത്തിൽപ്പെട്ട, മഞ്ഞ നിറത്തിലുള്ള ആമയെ ലഭിച്ചത്‌.Mavunkal Veli Anish received a rare yellow tortoise

ഇന്നലെ വൈകിട്ട്‌ പാടത്തുനിന്ന്‌ വീട്ടിലേക്കു കയറിവരുകയായിരുന്നു. വീട്ടുകാർ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരെ വിവരമറിയിച്ചു. ഇൗ ആമയ്‌ക്ക് 500 ഗ്രാം തൂക്കവും 20 സെന്റീമിറ്റർ നീളവുമുണ്ട്‌.

ഇന്ത്യയിൽ മൂന്നു വർഷത്തിനിടെ രണ്ട് തവണയാണ് കടുത്ത മഞ്ഞ നിറം അല്ലെങ്കിൽ സ്വർണ്ണനിറത്തോട് സാമ്യമുള്ള ആമകളെ കണ്ടെത്തുന്നത്. കേരളത്തിൽ ഇത്ആദ്യമാണ്.മുട്ടയുടെ മഞ്ഞക്കരു പോലെ കാണപ്പെടുന്ന ആമയെ ആദ്യം കണ്ടെത്തിയത് ഒഡിഷയിൽ നിന്നാണ്. പശ്ചിമ ബംഗാളിലെ ബുർദാവനിലുള്ള ഒരു കുളത്തിൽ നിന്നാണ് പിന്നീട് സ്വർണ ആമയെ കണ്ടെത്തിയത്.

തവിട്ട് നിറത്തിലുള്ള ശരീരത്തിൽ മഞ്ഞപ്പൊട്ടുകളുമായാണ് ഗോൾഡൻ ഫ്ലാപ് ഷെൽ ആമകൾ സാധാരണ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ശരീരം മുഴുവൻ മഞ്ഞ നിറത്തിലുള്ള ആമകൾ ഈ വർഗത്തിൽ അത്ര സാധാരണമല്ല. എങ്കിലും മുൻപും ഇത്തരം ആമകളെ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

1997 ൽ ഗുജറാത്തിലും ഇത്തരം ഒരു ആമയെ ജനന്തുശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. കൂടാതെ മ്യാൻമർ, ബംഗ്ലാദേശ് ഉൾപ്പടെയുള്ള ചില രാജ്യങ്ങളിലും ശരീരം മുഴുവൻ മഞ്ഞ നിറത്തിൽ കാണപ്പെടുന്ന ആമകളെ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ ഇത്തരം ഒരു നിറഭേദം സ്ഥിരമായി സംഭവിക്കുന്ന കാര്യമല്ല.

പുലികൾ കരിമ്പുലികളായി മാറുന്ന മെലനിസ്റ്റിക് , ജിറാഫുകൾ വെള്ള ജിറാഫുകളായി മാറുന്ന ആൽബിനോ എന്നി അവസ്ഥകൾക്ക് സമാനമാണ് ഈ ആമയുടേതും. മെലനിസ്റ്റിക് എന്നത് ശരീരം മുഴുവൻ കറുത്ത നിറത്തിൽ കാണപ്പെടുന്ന അവസ്ഥയാണ്. ആൽബിനോ ആകട്ടെ മെലാനിൻറെ അഭാവം മൂലം ശരീരം മുഴുവൻ വെളുത്ത നിറത്തിൽ കാണപ്പെടുന്ന സ്ഥിതിയും. അതുകൊണ്ട് തന്നെ മഞ്ഞ ആമകളും മേൽപ്പറഞ്ഞ ജീവികളെ പോലെ പെട്ടെന്ന് ശ്രദ്ധയിൽ പെടുകയും എല്ലാവരെയും ആകർഷിക്കുകയും ചെയ്യുന്നു.

ഓഗസ്റ്റ് മാസത്തിലാണ് ഒഡിഷയിൽ നിന്ന് മഞ്ഞ ആമയെ കണ്ടെത്തിയത്. തുടർന്ന് വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരിൽ ഒരാളാണ് ഈ ആമയെക്കുറിച്ചുള്ള വിവരങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇന്ത്യയിൽ നിന്ന് തന്നെ മൂന്ന് തവണ മുൻപ് സമാനമായ ആമയെ കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നുണ്ട്.

എന്നാൽ ഇതിൽ 1997 ൽ ഗുജറാത്തിൽ കണ്ടെത്തിയ ആമയെ കുറിച്ച് മാത്രമാണ് തെളിവുകൾ ലഭ്യമായിട്ടുള്ളത്. അതേസമയം നേപ്പാളിലും ആദ്യമായി ഈ സ്വർണ നിറമുള്ള ആമയെ സമീപകാലത്ത് കണ്ടെത്തിയിരുന്നു. ഇതേകുറിച്ചുള്ള പഠന റിപ്പോർട്ടും നേപ്പാളിലെ ജൈവശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ചിരുന്നു.

ആൽബിനിസത്തിനു സമാനമായി ശരീരത്തിൽ പിഗ്മെൻറുകളുടെ അളവിൽ വരുന്ന മാറ്റമാണ് ക്രോമാറ്റിക് ലൂസിസം എന്ന അവസ്ഥയിക്കും കാരണമാകുന്നത്. ഈ ക്രോമീറ്റിക് ലൂസിസമാണ് ഫ്ലാപ്ഷെൽ ആമകളെ ആകർഷകമായ നിറമുള്ളതാക്കി മാറ്റുന്നതും. ഓഗസ്റ്റിൽ ഈ മഞ്ഞ ആമയെ ഇന്ത്യയിൽ കണ്ടെത്തിയതിന് പുറമെ തന്നെ ഇവയുടെ നിറവ്യത്യാസത്തിനുള്ള കാരണം വിശദീകരിച്ച് പല ഗവേഷകരും രംഗത്തെത്തിയിരുന്നു.

ശരീരത്തിൽ മഞ്ഞ പിഗ്മെൻറുകളുടെ അളവ് വർധിക്കുന്ന അവസ്ഥയാണ് ഈ നിറം മാറ്റത്തിലേക്ക് നയിക്കുന്നതെന്നാണ് ഇവരും വിശദീകരിച്ചത്. മാത്രമല്ല ഈ ആമയുടെ ശരീരഘടന വച്ചു നോക്കിയാൽ പൂർണമായും ചുവന്ന നിറത്തിലുള്ള ആമകളും ഇതേ വർഗത്തിൽ നിന്ന് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ വിശദീകരിക്കുന്നത്.

അതേസമയം ചുവന്ന ആമകൾ ഉണ്ടാകാനുള്ള സാഹചര്യം മഞ്ഞ നിറമുള്ള ആമകളുടേതിനേക്കാൾ വളരെ കുറവാണ്. അതുകൊണ്ട് തന്നെ ചുവന്ന ആമകളുടെ എണ്ണവും പൊതുവെ കുറവായിരിക്കും എന്നതിനാലാണ് അവയെ ഇതുവരെ ആരും കണ്ടെത്താത്തതെന്നും ഗവേഷകർ വിശദീകരിക്കുന്നു.

അതേസമയം മറ്റ് അപൂർവ ജീവികളെ പോലെ തന്നെ മഞ്ഞ നിറമുള്ള ആമകൾക്ക് ചില അപകട സാധ്യതകളുമുണ്ട്. ഒന്ന് നിറവ്യത്യാസം മൂലം വേട്ടക്കാരായ ജീവികളും മറ്റും ഇവയെ വേഗത്തിൽ തിരിച്ചറിയും എന്നതാണ്. മറ്റൊന്ന് മനുഷ്യർ തന്നെ അപൂർവ നിറം മൂലം ഇവയെ കൗതുകത്തോടെ കാണുകയും വളർത്തുന്നതിനായി പിടിച്ചു കൊണ്ട് പോകാനും സാധ്യതയുണ്ട്..

ഇതുവരെ കണ്ടെത്തിയ മഞ്ഞ ആമകളെല്ലാം തന്നെ അവയുടെ സ്വാഭാവിക വാസസ്ഥനത്ത് നിന്ന് മാറി മനുഷ്യർ ഒരുക്കിയ പ്രത്യേക സാഹചര്യത്തിലാണ് ജീവിക്കുന്നത്. മഞ്ഞ ആമകൾക്ക് പ്രകൃതിയിൽ അതീജീവിക്കാനുള്ള സാധ്യത കുറവായതിനായാണ് ഈ സൗകര്യം ഒരുക്കിയതെന്ന് നേപ്പാളിലെ പഠനത്തിന് നേതൃത്വം കൊടുത്ത സ്നേഹാ ധർവാഡ്കർ പറയുന്നു.

കൂടാതെ ഈ ആമകൾ കാണപ്പെടുന്നത് മത്സ്യബന്ധനം വ്യാപകമായി നടക്കുന്ന വലിയ ജലാശയങ്ങളിലാണ്. ഇതും വലയിൽ കുടുങ്ങി ഇവയുടെ ജീവൻ അപകടപ്പെടനുള്ള സാധ്യത കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവയെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത് ജീവൻ രക്ഷിക്കാനും സഹായിക്കും എന്നും സ്നേഹാ വിശദീകരിയ്ക്കുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Featured News
  • India
  • News

ജയ്പൂരിൽ മാളൂട്ടി സിനിമ മോഡൽ രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ നിന്നും പുറത്തെടുത്ത 5 വയസുകാരൻ മരി...

News4media
  • Featured News
  • Kerala
  • News

വഖഫ് അധിനിവേശത്തിനെതിരെ നടക്കുന്ന സമരം ദേശീയ തലത്തിലേക്ക് എത്തിച്ചത് ഷോൺ ജോർജ് ആണെന്ന് സഹ പ്രഭാരി അപ...

News4media
  • Featured News
  • International

സിറിയയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; രണ്ടു ദിവസങ്ങളിൽ നടന്നത് 480 ഓളം ആക്രമണങ്ങൾ; 15 ഓള...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]