നാടിനെ നടുക്കി വൻ കവർച്ച; നഷ്ടമായത് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ

മലപ്പുറം: മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ നിന്ന് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയതായി പരാതി. മലപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ പടിഞ്ഞാറ്റുമുറി തിരുത്തുപറമ്പിൽ പൂട്ടിക്കിടന്ന വീട്ടിലാണ് നാടിനെ നടുക്കിയ കവർച്ച നടന്നത്. 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, ഡയമണ്ട് ആഭരണങ്ങളുമാണ് മോഷണം പോയത്. വർഷങ്ങളായി വിദേശത്ത് താമസിക്കുന്ന അഹമ്മദ് നസീർ (62) ന്റെ വീട്ടിലാണ് കവർച്ച നടന്നത്. മാർച്ച് 8-ന് വൈകുന്നേരം 5 മണിക്കും മാർച്ച് 9-ന് രാവിലെ 11 … Continue reading നാടിനെ നടുക്കി വൻ കവർച്ച; നഷ്ടമായത് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ