ആലപ്പുഴ സമൂഹമഠത്തില്‍ വന്‍ തീപ്പിടിത്തം; രണ്ടു വീട് പൂർണമായും കത്തിനശിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ വന്‍ തീപ്പിടിത്തം. മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിനു തെക്കുവശത്ത് ബ്രാഹ്മണ സമൂഹമഠത്തോടു ചേർന്ന അഗ്രഹാരത്തിലാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം. അപകടത്തിൽ രണ്ടുവീട് പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. മഠത്തുംമുറി അഗ്രഹാരത്തിലുള്ള കൈലാസിൽ ഉഷാ മോഹനന്റെ വീടിനാണ് ആദ്യം തീപിടിച്ചത്. പിന്നാലെ ഇതോടുചേർന്നുള്ള മകൻ അരവിന്ദ് മോഹനന്റെ വീട്ടിലേക്കും തീപടരുകയായിരുന്നു. ഈ വീടുകളാണ് പൂർണമായും കത്തിയത്. തുടർന്ന് തൊട്ടടുത്ത രണ്ടുവീടുകളിലേക്കും തീ പടർന്നു. അരവിന്ദിന്റെയും ഉഷയുടെയും വീട്ടിൽ … Continue reading ആലപ്പുഴ സമൂഹമഠത്തില്‍ വന്‍ തീപ്പിടിത്തം; രണ്ടു വീട് പൂർണമായും കത്തിനശിച്ചു