കുവൈത്തിൽ സ്വകാര്യസ്കൂളിൽ വൻ തീപിടുത്തം; വലിയ രീതിയിൽ പുകയും തീയും; ആളുകളെ ഒഴിപ്പിച്ചു

കുവൈത്തിൽ സ്വകാര്യ സ്കൂളിൽ തീ പിടുത്തം. കുവൈറ്റ് ഫർവാനിയ ​ഗവർണറേറ്റിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്തതാണ് സംഭവം. സ്കൂളിന്റെ മുകളിലത്തെ നിലയിൽ വെയർഹൗസായി ഉപയോ​ഗിച്ചിരുന്ന ഒരു മുറിക്കുള്ളിൽ നിന്നുമാണ് തീ പടർന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അ​ഗ്നിശമന സേനാം​ഗങ്ങൾ സംഭവസ്ഥലത്തെത്തി കെട്ടിടം ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും കുട്ടികളെയും സ്കൂൾ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സുരക്ഷാ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കൂൾ കെട്ടിടത്തിൽ നിന്നും വലിയ രീതിയിൽ പുക ഉയർന്നിരുന്നു. … Continue reading കുവൈത്തിൽ സ്വകാര്യസ്കൂളിൽ വൻ തീപിടുത്തം; വലിയ രീതിയിൽ പുകയും തീയും; ആളുകളെ ഒഴിപ്പിച്ചു