ഫ്രാൻസിൽ മലയാളി വിദ്യാർത്ഥികളുടെ വീട്ടിൽ വൻ തീപിടുത്തം; പാസ്പോർട്ട് അടക്കം രേഖകളും വസ്ത്രങ്ങളും എല്ലാം കത്തിനശിച്ചു; മാറി ധരിക്കാൻ പോലും ഇല്ലാതെ കുട്ടികൾ

ഫ്രാൻസിലെ ബ്ലോ മെനിലിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട് കത്തിനശിച്ചു. വിദ്യാർത്ഥികളുടെ പാസ്പോർട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തിനശിച്ചു. രാത്രി ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്ന് മലയാളി വിദ്യാർത്ഥികൾ പറയുന്നു. 13 വിദ്യാർത്ഥികളാണ്‌ വീട്ടിൽ ഉണ്ടായിരുന്നത്. വൻ പ്രതിസന്ധിയിലെന്നാണ് വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നത്. അടുത്ത വെള്ളിയാഴ്ച നാട്ടില്‍ പോകാന്‍ ഇരിക്കുന്നതിനിടെയാണ് അപകടമെന്നും നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ട് പോലും ഇല്ലെന്നും ചില വിദ്യാർത്ഥികൾ പറയുന്നു. മഴ പെയ്യുന്നത് പോലുള്ള ശബ്ദം കേട്ടു. പുറത്ത് ഇറങ്ങി നോക്കിയപ്പോള്‍ … Continue reading ഫ്രാൻസിൽ മലയാളി വിദ്യാർത്ഥികളുടെ വീട്ടിൽ വൻ തീപിടുത്തം; പാസ്പോർട്ട് അടക്കം രേഖകളും വസ്ത്രങ്ങളും എല്ലാം കത്തിനശിച്ചു; മാറി ധരിക്കാൻ പോലും ഇല്ലാതെ കുട്ടികൾ