കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. 10 കിലോഗ്രാം കഞ്ചാവ് ആണ് പൊലീസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത്. സംഭവത്തിൽ മൂന്നു വിദ്യാർഥികൾ അറസ്റ്റിലായിട്ടുണ്ട്. മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നീ വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മറ്റൊരു വിദ്യാർത്ഥി ആകാശിന്റെ മുറിയിൽ നിന്ന് 1.9 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് ഹോസ്റ്റലിൽ … Continue reading കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്