മാപ്പിളപ്പാട്ട് ​ഗായകൻ ഖാലിദ് വടകര അന്തരിച്ചു

ദോഹ: മാപ്പിളപ്പാട്ട് ഗായകനും സം​ഗീത സംവിധായകനുമായ ഖാലിദ് വടകര അന്തരിച്ചു. 66 വയസ്സായിരുന്നു. ദോഹയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. 35 വർഷമായി ഖത്തറിലായിരുന്നു അദ്ദേഹം. സൂഖ് വാഖിഫിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ​അസുഖം ബാധിച്ചതിനെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖത്തറിലെ പ്രവാസി സംഗീതാസ്വാദകർക്ക് സുപരിചിതനാണ് ഖാലിദ് വടകര. ഇന്ത്യൻ കമ്മ്യൂണിറ്റി റിക്രിയേഷൻ സെൻറർ (ഐ.സി.ആർ.സി) വേദികളിലൂടെയാണ് അദ്ദേഹം സംഗീതമേഖലയിൽ സജീവമായത്. മുകച്ചേരി ഉരുണിൻ്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ്. സീനത്ത് ആണ് ഭാര്യ. … Continue reading മാപ്പിളപ്പാട്ട് ​ഗായകൻ ഖാലിദ് വടകര അന്തരിച്ചു