പല എംഎല്‍എമാരും പ്രതികരിക്കാന്‍ ഭയക്കുന്നു: പങ്കജ മുണ്ടെ

 

മുംബൈ: എന്‍സിപി വിമത നേതാക്കളുടെ വരവോടെ മഹാരാഷ്ട്രയിലെ ബിജെപിക്കുള്ളില്‍ അതിശക്തമായ അതൃപ്തിയെന്നതിന്റെ സൂചനകള്‍ നല്‍കിയ ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ. ബിജെപി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരുമെന്ന വാര്‍ത്ത പങ്കജ് നിഷേധിച്ചെങ്കിലും അതൃപ്തി മറച്ചുവച്ചില്ല. പാര്‍ട്ടിയില്‍നിന്നു രണ്ടു മാസത്തെ അവധിയെടുക്കുകയാണെന്ന് പങ്കജ പറഞ്ഞു.

സംസ്ഥാന ബിജെപിയിലെ പല എംഎല്‍എമാരും അസംതൃപ്തരാണെന്നും പ്രത്യക്ഷമായി പ്രതികരിക്കാന്‍ ഭയക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. താന്‍ സോണിയാ ഗാന്ധിയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പങ്കജ പറഞ്ഞു. അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. 2019 നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കജയെ പരാജയപ്പെടുത്തിയ എന്‍സിപി നേതാവും ബന്ധുവുമായ ധനഞ്ജയ് മുണ്ടെ, അജിത് പവാറിനൊപ്പം ഭരണമുന്നണിയിലെത്തി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതില്‍ പങ്കജ കടുത്ത അതൃപ്തിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

എന്‍സിപിയില്‍നിന്ന് അജിത് പവാര്‍ ഉള്‍പ്പെടെ സഖ്യത്തിലേക്കെത്തി മന്ത്രിമാരായതോടെയാണ് ബിജെപി എംഎല്‍എമാരുടെ അതൃപ്തി രൂക്ഷമായത്. ഏറെക്കാലമായി എന്‍സിപി ബിജെപിയുടെ എതിരാളികള്‍ ആയിരുന്നുവെന്നും ഇപ്പോഴുണ്ടായ സംഭവവികാസങ്ങള്‍ പെട്ടെന്ന് അംഗീകരിക്കാന്‍ പലര്‍ക്കും കഴിയില്ലെന്നുമാണ് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്. പങ്കജ മുണ്ടെയുമായി സംസാരിക്കുമെന്നും അവര്‍ പാര്‍ട്ടിയില്‍ തുടരുമെന്നാണു കരുതുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു.

2019 നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പങ്കജ തന്റെ ബന്ധുവും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെയോടു പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് 2020ല്‍ ആണ് പങ്കജയെ ബിജെപി ദേശീയ സെക്രട്ടറിയാക്കിയത്. അടുത്തിടെയായി തന്നെ പല പാര്‍ട്ടി പരിപാടികളില്‍നിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങള്‍ക്കു കാരണമെന്നും അതേക്കുറിച്ചു പാര്‍ട്ടിയോടു ചോദിക്കണമെന്നും പങ്കജ പ്രതികരിച്ചു. 20 വര്‍ഷമായി പാര്‍ട്ടിക്കു വേണ്ടി അശ്രാന്തം ജോലി ചെയ്യുകയാണ്. എന്നാല്‍ ഇപ്പോള്‍ എന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുകയാണ്. ഞാന്‍ സോണിയയെയോ രാഹുലിനെ കണ്ടിട്ടില്ല. ഒരു പാര്‍ട്ടിയിലും അംഗമാകുകയുമില്ല. ബിജെപി പ്രത്യയശാസ്ത്രം എന്റെ രക്തത്തില്‍ അലിഞ്ഞതാണ്. അടല്‍ ബിഹാരി വാജ്പേയയിലുടെയും ഗോപിനാഥ് മുണ്ടെയുടെയും പാതയിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത്. മഹാരാഷ്ട്രയിലെ 105 ബിജെപി എംഎല്‍എമാരില്‍ പലരും അസ്വസ്ഥരാണ്. എന്നാല്‍ പ്രതികരിക്കാന്‍ ഭയമാണ്. – പങ്കജ പറഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

ര​ണ്ട​ര വ​യ​സു​കാ​രി​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി ഹ​രി​കു​മാ​റി​നെ പോലീസ് വീ​ണ്ടും ചോ​ദ്യം​ ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ര​ണ്ട​ര വ​യ​സു​കാ​രി​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ പ്ര​തി ഹ​രി​കു​മാ​റി​നെ...

‘കൈ’മലർത്തി, ജനം ‘ചൂല’ഴിച്ചു, ഇന്ദ്രപ്രസ്ഥത്തിൽ ഇനി ‘താമര’ക്കാലം

ഡൽഹി: നീണ്ട 27 വർഷത്തെ ഇടവേളക്കുശേഷമാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഭരണം...

കുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ; ത്രിവേണി സം​ഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ വൈറൽ

പ്രയാ​ഗ്രാജിലെ മഹാ കുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ. ത്രിവേണി സം​ഗമത്തിൽ പുണ്യ...

ഡ്രോൺ ആക്രമണം നടത്തുമെന്ന് ഇമെയിൽ സന്ദേശം; കേരളത്തിലെ ഈ വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം!

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

ഗർഭസ്ഥ ശിശു മരിച്ചു, യുവതി ഇപ്പോഴും ചികിത്സയിൽ; അപകടം പീഡന ശ്രമം ചെറുക്കുന്നതിനിടയിൽ

ചെന്നൈ: വെല്ലൂരിൽ പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട...

Related Articles

Popular Categories

spot_imgspot_img