ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശിയതിനെ തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 വിമാനങ്ങൾ ആണ് വഴിതിരിച്ചു വിട്ടത്. നിരവധി വിമാനങ്ങൾ വൈകിയെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. അതേസമയം ഡൽഹിയിൽ കനത്ത മഴ, ആലിപ്പഴ വീഴ്ച, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രാത്രി … Continue reading ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു