മനോജ് തിവാരി വിരമിച്ചു

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പശ്ചിമ ബംഗാള്‍ കായിക മന്ത്രിയുമായ മനോജ് തിവാരി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും മനോജ് തിവാരി വിരമിച്ചു. 37-കാരനായ തിവാരി 2015-ലാണ് അവസാനമായി ദേശീയ ടീമിന്റെ ജേഴ്സിയണിഞ്ഞത്. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി കളിതുടര്‍ന്ന അദ്ദേഹം ഈ വര്‍ഷം ഫെബ്രുവരി വരെ കളത്തിലുണ്ടായിരുന്നു. ഇത്തവണ പശ്ചിമ ബംഗാളിനെ രഞ്ജി ട്രോഫി ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് തിവാരി.

2008 മുതല്‍ 2015 വരെ ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും കളിച്ചു. ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്.

ക്രിക്കറ്റിനോട് വിട. ഈ കളിയാണ് എനിക്ക് എല്ലാം തന്നത്, എനിക്ക് സ്വപ്നം പോലും കാണാനാകാത്ത പലതും. പ്രത്യേകിച്ചും എന്റെ ജീവിതം വിവിധ പ്രതിസന്ധികളാല്‍ വെല്ലുവിളി നേരിട്ട കാലം മുതല്‍. ഈ കളിയോട് ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്ന ദൈവത്തിനും നന്ദി.’ – ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വിടവാങ്ങല്‍ കുറിപ്പില്‍ തിവാരി വ്യക്തമാക്കി.

ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ തിവാരി ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്സ്), റൈസിങ് പുണെ സൂപ്പര്‍ജയന്റ്സ് തുടങ്ങിയ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. 2007-2008 കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു തിവാരിയുടെ ഇന്ത്യന്‍ അരങ്ങേറ്റം. പിന്നാലെ 2011-ലെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ യുവ്രാജ് സിങ്ങിന് പകരം ഉള്‍പ്പെടുത്തിയത് തിവാരിയെയാണ്. വിന്‍ഡീസിനെതിരായ പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ സെഞ്ചുറി നേടി വരവറിയിച്ചു. എന്നാല്‍ ഇതിനു ശേഷം തുടര്‍ച്ചയായി 14 മത്സരങ്ങളില്‍ താരത്തിന് അവസരം ലഭിച്ചില്ല.

ക്രിക്കറ്റിന് പുറമെ രാഷ്ട്രീയത്തിലും അദ്ദേഹം ഒരു കൈ നോക്കി. 2021-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം ആ വര്‍ഷം അവസാനം പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവില്‍ ബംഗാളിലെ കായിക മന്ത്രിയാണ്.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ ദു​ര​ന്തം; പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യ്ക്ക് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം

ക​ൽ​പ്പ​റ്റ: ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ ദു​ര​ന്ത​ബാ​ധി​ത​രി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​വ​രു​ടെ ഒ​ന്നാം​ഘ​ട്ട പ​ട്ടി​ക​യ്ക്ക് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം...

‘ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാൻ വയ്യ’; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി മിഷിഗണിൽ നിന്നുള്ള നിയമസഭാംഗം; ‘ശരീരത്തെ കറൻസിയാക്കാൻ അനുവദിക്കില്ല’

ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാനില്ലെന്നു വ്യക്തമാക്കി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി...

യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ആഢംബര ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവർ പിടിയിൽ

ദുബൈ: യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആഢംബര ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവർക്ക്...

ലേഡീസ് കമ്പാർട്ട്മെന്റിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്; ചെറുത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

Related Articles

Popular Categories

spot_imgspot_img