മണിപ്പൂര്‍ കലാപം: സാമ്പത്തിക ഉറവിടം തേടി കേന്ദ്രം

ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തിനു പിന്നിലെ പണമൊഴുക്ക് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നു. അക്രമകാരികളുടെ കൈവശം അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പടെയുള്ള സാഹചര്യത്തിലാണ് കലാപത്തിനു പിന്നിലെ സാമ്പത്തികവശത്തെക്കുറിച്ച് അന്വേഷിക്കുന്നത്. മണിപ്പുരില്‍ ആറുമാസത്തിനിടെ നടന്ന 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളെക്കുറിച്ച് സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.

വിദേശത്തുനിന്നുള്ള പണം വരവ്, സന്നദ്ധ സംഘടനകള്‍ക്കു ലഭിച്ച സാമ്പത്തിക സഹായങ്ങള്‍ എന്നിവയും അന്വേഷിക്കും. പ്രാദേശിക നേതാക്കളുടെയും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെയും അടക്കം 150 അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. മണിപ്പുര്‍ ആസ്ഥാനമായ രണ്ട് കമ്പനികളെക്കുറിച്ചും അഞ്ച് ഓണ്‍ലൈന്‍ വാതുവയ്പ്പ് കമ്പനികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ രണ്ട് ഓണ്‍ലൈന്‍ കമ്പനികളെ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ബ്ലോക് ചെയ്തിരുന്നു.

അതിനിടെ ഗോത്ര മേഖലയ്ക്കു സൈനിക സംരക്ഷണം അടക്കം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജൂലൈ 17നു പരിഗണിക്കാന്‍ നിശ്ചയിച്ച കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജൂലൈ 3നു പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ച ശേഷം 70 ഗോത്ര വര്‍ഗക്കാര്‍ കൊല്ലപ്പെട്ടുവെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

Other news

യു.കെ.യിൽ യുവതി വെടിയേറ്റ് മരിച്ച സംഭവം: നാലു പേർ അറസ്റ്റിൽ

ഞായറാഴ്ച റോണ്ട്ഡ സൈനോൺ ടാഫിലെ ടാൽബോട്ട് ഗ്രീനിലെ ഗ്രീൻ പാർക്കിൽ വെടിയേറ്റ്...

കൊച്ചിയിലെ ഹോസ്റ്റലുകളിൽ വീണ്ടും കഞ്ചാവ് വേട്ട; 4 പേർ പിടിയിൽ

കൊച്ചി: കളമശേരി കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ പൊലീസിൻറെ മിന്നൽ പരിശോധന. കഞ്ചാവുമായി...

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

ചിറങ്ങരയിൽ ഇറങ്ങിയത് പുലി തന്നെയെന്ന് സ്ഥിരീകരണം

തൃശൂർ: ചിറങ്ങരയിൽ പുലിയിറങ്ങിയതായി സ്ഥിരീകരിച്ച് വനം വകുപ്പ്. വീട്ടുമുറ്റത്തു ചങ്ങലയിൽ പൂട്ടിയിട്ടിരുന്ന...

ഇവിടെ ഒരു റെയിൽവെ സ്റ്റേഷൻ ഉണ്ടായിരുന്നു.. പേര് ഭാരതപ്പുഴ!

പാലക്കാട്: വലിയ വലിയ വാ​ഗ്ദാനങ്ങളുമായി നിർമിക്കപ്പെട്ട, കാലം കടന്നു പോകവേ വിസ്മൃതിയിൽ...

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ; പിടികൂടിയത് ആലുവയിൽ നിന്നും

കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ യുവാക്കൾ പിടിയിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!