മണിപ്പൂരിൽ വീണ്ടും കലാപം; സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നിൽ മെയ്തെയ് നേതാവിൻ്റെ അറസ്റ്റ്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും കലാപം. മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റു ചെയ്തെന്ന വിവരത്തെ തുടർന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അറസ്റ്റു ചെയ്ത നേതാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് കലാപം തുടങ്ങിയിരിക്കുന്നത്. കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ മണിപ്പൂരിലെ അ‍ഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ഉത്തരവ് ഇന്നലെ രാത്രി 11.45 മുതൽ പ്രാബല്യത്തിൽ വന്നെന്ന് സർക്കാർ അറിയിച്ചു. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപുർ, കാക്ചിങ് എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. … Continue reading മണിപ്പൂരിൽ വീണ്ടും കലാപം; സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നിൽ മെയ്തെയ് നേതാവിൻ്റെ അറസ്റ്റ്