യു.കെ.യിൽ വാനും ട്രാമും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുവയസുകാരിയുടെ മരണം; വാൻ ഡ്രൈവറെ തിരഞ്ഞ് പോലീസ്

മാഞ്ചസ്റ്റർ സിറ്റി സെന്ററിൽ വാനും ട്രാമും കൂട്ടിയിടിച്ച് മൂന്നു വയസുകാരി മരിച്ച സംഭവത്തിൻ വാൻ ഡ്രൈവർക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. ട്രാമുമായി ഇടിച്ച ശേഷം നടപ്പാതയിലേക്ക് തെന്നി നീങ്ങിയ കാറിടിച്ച് കുട്ടിയ്ക്ക് പരിക്കേൽക്കുകയായിരുന്നു. പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോസ്ലി സ്ട്രീറ്റിൽ നടന്ന അപകടത്തെ തുടർന്ന് വാൻ ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപെട്ടു. മാഞ്ചസ്റ്റർ ആർട്ട് ഗാലറിയ്ക്ക് സമീപമുണ്ടായ അപകടത്തെ തുടർന്ന് റോഡുകൾ അടച്ചിടുകയും പൊതുഗതാഗം ഏറെ നേരം റദ്ദാക്കുകയും ചെയ്തിരുന്നു.