വിജയ്‌യുടെ വീടിനു നേരെ ചെരുപ്പേറ്; പ്രതിഷേധത്തിന് പിന്നിൽ മലയാളി യുവാവ്
ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ വീടിനു നേരേ ചെരുപ്പെറിഞ്ഞ് മലയാളി യുവാവ്. ചെന്നൈ നീലാങ്കരയിലുള്ള വീടിന്റെ ഗേറ്റിനുമുകളിലൂടെയാണ് ഉള്ളിലേക്ക് ചെരുപ്പെറിഞ്ഞത്. വിജയ് വീട്ടിൽ ഉള്ളപ്പോഴായിരുന്നു പ്രതിഷേധം. ടി വി കെ വാർഷികാഘോഷത്തിന് ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു യുവാവിന്റെ പ്രതിഷേധം. സുരക്ഷാ ജീവനക്കാർ ഇയാളെ ഓടിച്ചു വിടുകയായിരുന്നു. യുവാവിന് മാനസികവിഭ്രാന്തിയുണ്ടെന്ന് ആണ് സൂചന. മാധ്യമപ്രവർത്തകരെക്കണ്ട ഇയാൾ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. മലപ്പുറം സ്വദേശിയാണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌ക്ക് മുന്നറിയിപ്പു നൽകാനാണ് ഇവിടെയെത്തിയതെന്നും യുവാവ് പറഞ്ഞു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed