ഭാര്യയുടെ സ്വർണം പണയം വെച്ചു; ജ്യേഷ്ഠനെ വെട്ടിപ്പരിക്കേൽപ്പിച്ച അനുജൻ അറസ്റ്റിൽ

തിരുവനന്തപുരം: ജ്യേഷ്ഠനെ വെട്ടിപ്പരിക്കേൽപ്പിച്ച അനുജൻ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങപ്പാറ കൈരളി നഗർ സ്വദേശി രാജീവിനെയാണ് (39) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്. മൺവിളയിൽ തന്റെ ഓട്ടോ നിർത്തിയിട്ടിരുന്ന റെജിയും സഹോദരൻ രാജീവും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. രാജീവിന്റെ ഭാര്യയുടെ സ്വർണ്ണം റെജി പണയം വച്ചതായിരുന്നു തർക്കത്തിന് കാരണം. വാക്കേറ്റത്തെ തുടർന്ന് രാജീവ് പലതവണ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് കഴക്കൂട്ടം പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങൾക്ക് തുടക്കം. … Continue reading ഭാര്യയുടെ സ്വർണം പണയം വെച്ചു; ജ്യേഷ്ഠനെ വെട്ടിപ്പരിക്കേൽപ്പിച്ച അനുജൻ അറസ്റ്റിൽ