താമരശ്ശേരി: വീട്ടിലെ ആവശ്യത്തിനെന്നെ വ്യാജേന പാത്രങ്ങൾ വാടകയ്ക്കെടുത്ത് യുവാവ് അവ ആക്രിക്കടയിൽ മറിച്ചുവിറ്റു. കോഴിക്കോട് താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പരപ്പൻപൊയിലിലെ ഒകെ സൗണ്ട്‌സ് എന്ന വാടകസ്റ്റോറിൽ ആണ് സംഭവം. വീട്ടിലെ ചടങ്ങിന് ബിരിയാണി വെക്കാൻ പാത്രങ്ങൾ വേണമെന്നാവശ്യപ്പെട്ട് വാടകസ്റ്റോറിലെത്തി ബിരിയാണിച്ചെമ്പുകളും ഉരുളിയും ചട്ടുകവും കോരിയുമെല്ലാം കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച രാവിലെ വാടകയ്ക്കെടുത്ത പാത്രങ്ങളാണ് കടയിൽ നിന്നും ആറരക്കിലോമീറ്റർ അകലെയുള്ള പൂനൂർ ചീനിമുക്കിലെ ആക്രിക്കടയിൽ വിറ്റത്. എന്നാൽ പറഞ്ഞ ദിവസമായിട്ടും സാധനങ്ങൾ തിരിച്ചെത്താതെ വന്നതോടെ കടയുടമ അന്വേഷിച്ചപ്പോഴാണ് സംഭവം മോഷണമായിരുന്നെന്ന് രണ്ടുകടക്കാരും … Continue reading ‘ചേട്ടാ ബിരിയാണി വെക്കാൻ പാത്രങ്ങൾ വേണം, ദം ഇടാൻ ചെമ്പാണ് നല്ലത്’; വാടകയ്ക്കെടുത്ത പാത്രങ്ങൾ മറിച്ചുവിറ്റ് യുവാവ് മുങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed