മുണ്ടുടുത്ത് വരും, വില കൂടിയ മദ്യകുപ്പികൾ മുണ്ടിനുളളിലാക്കും; സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ

തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവിന്നെ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആളൂര്‍ തുരുത്തിപ്പറമ്പ് കാക്കുന്നിപറമ്പില്‍ മോഹന്‍ദാസ് (45) ആണ് പിടിയിലായത്. പോട്ട പഴയ ദേശീയപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്. പലതവണകളായി ഇയാൾ അഞ്ച് ലിറ്ററോളം മദ്യം കടത്തിയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞകുറച്ച് നാളുകളായി പ്രീമിയം കൗണ്ടറില്‍ സ്റ്റോക്ക് കുറയുന്നതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സി സി ടി വി കാമറ പരിശോധിച്ച … Continue reading മുണ്ടുടുത്ത് വരും, വില കൂടിയ മദ്യകുപ്പികൾ മുണ്ടിനുളളിലാക്കും; സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ