കടൽ വെള്ളരി ശേഖരിക്കുന്നതിനിടെ ശീലാവ് കടിച്ചു; കൈയും കാലും തളർന്ന യുവാവിന് കൊച്ചിയിൽ അപൂർവ ശസ്ത്രക്രിയ

കൊച്ചി: ശീലാവ് മത്സ്യത്തിന്റെ കടിയേറ്റ മാലിദ്വീപ് സ്വദേശിയ്ക്ക് കൊച്ചിയിൽ അടിയന്തര ശസ്ത്രക്രിയ. കടലിന്റെ അടിയിൽ നിന്ന് കടൽ വെള്ളരി ശേഖരിക്കുന്നതിനിടയിലാണ് 32കാരനെ ശീലാവ് മത്സ്യം ആക്രമിച്ചത്. മത്സ്യത്തിന്റെ കടിയിൽ യുവാവിന്റെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ഇടതുകൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു. ശീലാവ് എന്ന പേരിൽ അറിയപ്പെടുന്ന ബറക്കുഡ മത്സ്യമാണ് കടലിനടിയിൽ വെച്ച് 32കാരനെ ആക്രമിച്ചത്. മത്സ്യത്തിന്റെ കടിയേറ്റ് യുവാവിന്റെ കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്‌ന നാഡിക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് യുവാവിനെ എയർലിഫ്റ്റ് … Continue reading കടൽ വെള്ളരി ശേഖരിക്കുന്നതിനിടെ ശീലാവ് കടിച്ചു; കൈയും കാലും തളർന്ന യുവാവിന് കൊച്ചിയിൽ അപൂർവ ശസ്ത്രക്രിയ