കനത്ത മഴയിൽ കവിഞ്ഞൊഴുകിയ ഓടയിൽ വീണു; ശശിക്കായി തെരച്ചിൽ തുടരുന്നു

കോഴിക്കോട്: കനത്ത മഴയിൽ കവിഞ്ഞൊഴുകിയ ഓടയിൽ വീണ് ഒരാളെ കാണാതായി. കോഴിക്കോട് കോവൂരാണ് സംഭവം. കോവൂർ സ്വദേശി കളത്തിൻപൊയിൽ ശശി(58)യാണ് ഇന്നലെ രാത്രി അപകടത്തിൽപെട്ടത്. ഇയാൾക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വ്യാപകമായി തെരച്ചിൽ നടത്തുകയാണ്. ഞയറാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം.കോവൂർ എം.എൽ.എ. റോഡിൽ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു ശശിയും സുഹൃത്തും. കനത്ത മഴയെത്തുടർന്നാണ് ഇരുവരും ബസ് സ്റ്റോപ്പിൽ കയറി ഇരുന്നത്. ഇതിനിടെ ശശി അബദ്ധത്തിൽ കാൽവഴുതി ഓവുചാലിലേക്ക് വീഴുകയായിരുന്നു. രണ്ടു കിലോമീറ്ററോളം ദൂരം ഫയർഫോഴ്സ് തെരച്ചിൽ … Continue reading കനത്ത മഴയിൽ കവിഞ്ഞൊഴുകിയ ഓടയിൽ വീണു; ശശിക്കായി തെരച്ചിൽ തുടരുന്നു