നരഭോജി കടുവയെ കണ്ടെത്തി; വനം ഉദ്യോഗസ്ഥരുടെ 10 മീറ്റർ അകലെ; മയക്കുവെടി വയ്ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. കടുവയെ മയക്കുവെടി വയ്ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് വനം വകുപ്പ് അറിയിച്ചു. 10 മീറ്റർ അകലെ വച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയെ കണ്ടത്. ഇവരുടെ കൈവശം തോക്ക് ഉണ്ടായിരുന്നെങ്കിലും വെടിവയ്ക്കാനായില്ല. 4 സംഘമായി തിരഞ്ഞാണ് ദൗത്യസംഘം കടുവയ്ക്കായി തിരച്ചിൽ നടത്തുന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വനം വകുപ്പ് പരിശോധന നടത്തുകയാണ്.