ആനക്കലിയിൽ ഒരു ജീവൻകൂടി; തൃശൂര്‍ താമരവെള്ളച്ചാലില്‍ മധ്യവയസ്കനെ ആന ചവിട്ടിക്കൊന്നു
വീണ്ടും ആനയുടെ ആക്രമണം. പീച്ചി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ താമരവെള്ളച്ചാലില്‍ വനത്തിനുള്ളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൃശൂര്‍ താമരവെള്ളച്ചാലില്‍ ഒരാള്‍ മരിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന്‍ എന്നയാളാണ് മരിച്ചത്. 60 വയസ്സായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു.മകനും മരുമകനുമൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്. മക്കൾ നാട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. വിവരം അറിഞ്ഞ് പീച്ചി പൊലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാടിന് അകത്തേക്ക് പോയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ആനയുടെ ആക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed