സുഹൃത്തിന്റെ വീട്ടിൽവെച്ച് വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
കോഴിക്കോട്: സുഹൃത്തിന്റെ വീട്ടിൽവെച്ച് വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി പണ്ടാരത്തുംവളപ്പ് വീട്ടില്‍ സിദ്ദിഖി(21)നെയാണ് നല്ലളം പോലീസ് പോക്‌സോ ആക്ട്പ്രകാരം അറസ്റ്റുചെയ്തത്. 2024 ഡിസംബറില്‍ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നല്ലളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുമിത്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. എസ്‌ഐ രതീഷ്, സീനിയര്‍ സിപിഒമാരായ ശ്രീരാജ്, സുബീഷ്, സിപിഒ ധന്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. പാക്ഭരണകൂടം പറഞ്ഞിട്ടും കേൾക്കുന്നില്ല! പാക്കിസ്ഥാൻ സൈന്യം വെടിവെയ്പ് … Continue reading സുഹൃത്തിന്റെ വീട്ടിൽവെച്ച് വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed