ഭക്തന്റെ വേഷത്തിലെത്തും, സ്‌കൂട്ടറിൽ തുണിയിട്ട ശേഷം അതിവിദഗ്ദ കവർച്ച: തിരുവല്ലം സുനി പിടിയിലായത് ഇങ്ങനെ:

തിരുവല്ലത്ത് ക്ഷേത്രദർശനത്തിനെന്ന പേരിൽ ഷർട്ട് ധരിക്കാതെ തോളത്ത് തോർത്തുമിട്ട് കുറിതൊട്ട് എത്തുന്ന മോഷ്ടാവ് പിടിയിൽ. വിതുര ചേന്നംപാറ സ്വദേശി സുനിയെ(46) യാണ് തിരുവല്ലം പോലീസിലെ മഫ്തി സംഘം പിടികൂടിയത്. ഭക്തന്റെ വേഷത്തിലെത്തി സ്‌കൂട്ടറുകളുടെ സീറ്റുകൾ കുത്തിതുറന്നാണ് ഇയാൾ പണം മോഷ്ടിക്കുന്നത്.തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ സ്‌കൂട്ടറുകളിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെടുന്നുവെന്ന വ്യാപക പരാതിയെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തിയത്. വ്യാഴാഴ്ച പുലർച്ചെ ബലിതർപ്പണത്തിനെത്തിയ നെയ്യാറ്റിൻകര സ്വദേശിയുടെ സ്‌കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് ഉളളിൽ സൂക്ഷിച്ചിരുന്ന 13000 രൂപ … Continue reading ഭക്തന്റെ വേഷത്തിലെത്തും, സ്‌കൂട്ടറിൽ തുണിയിട്ട ശേഷം അതിവിദഗ്ദ കവർച്ച: തിരുവല്ലം സുനി പിടിയിലായത് ഇങ്ങനെ: