നിപ്പനടിക്കണോ…? മോഹനൻ ചേട്ടന്റെ സഞ്ചരിക്കുന്ന ബാർ റെഡി…! പിടിയിലായത് ഇങ്ങനെ:

ഇടുക്കിയിൽ മദ്യം ചെറിയ കുപ്പികളിലാക്കി വിൽപ്പന നടത്തിയിരുന്നയാളെ ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് ഉടുമ്പൻചോല എസ്.ഐ. വിനോദ് കുമാർ പ്രതിയായഉടുമ്പൻചോല സ്വദേശി ചെരുവിൽ മോഹനനെ (60) അറസ്റ്റു ചെയ്തത്. സ്കൂട്ടറിൻ്റെ സീറ്റിന് അടിയിലെ അറയിൽ ചെറിയ കുപ്പികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്.