News4media TOP NEWS
നീലേശ്വരം വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇതുവരെ പൂർത്തിയാക്കിയത് 84.21 ശതമാനം ആളുകൾ, സമയപരിധി വീണ്ടും നീട്ടി സംസ്ഥാനത്ത് അതിശക്ത മഴ; വ്യാപക നാശ നഷ്ടം, വീടുകളിലടക്കം വെള്ളം കയറി; ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം; ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് യുവാവ് മരിച്ചു; അപകടം മലപ്പുറം താനൂരിൽ

മേജര്‍ മഹാദേവനായി മമ്മൂട്ടി

മേജര്‍ മഹാദേവനായി മമ്മൂട്ടി
April 25, 2023

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ‘ഏജന്റ്’ സിനിമയുടെ മലയാളം ട്രെയിലര്‍ റിലീസ് ചെയ്തു. തെലുങ്കിനൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ തെലുങ്ക് ട്രെയിലറില്‍ മമ്മൂട്ടിയുടെ ശബ്ദം പൂര്‍ണമായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ട്രെയിലര്‍ റിലീസ് ആകുകയും പകരം മറ്റൊരാള്‍ ഡബ്ബ് ചെയ്യുകയുമായിരുന്നു. ഇപ്പോള്‍ ഡബ്ബിങ് പൂര്‍ത്തിയായി കഴിഞ്ഞു. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നത്.
മമ്മൂട്ടി റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ ടീം അംഗമായി അഖില്‍ അക്കിനേനിയുമെത്തുന്ന ‘ഏജന്റ്’ സ്‌പൈ ത്രില്ലറാണ്. സുരേന്ദര്‍ റെഡ്ഢി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഡിനോ മോറിയയാണ് വില്ലന്‍. അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
ഹിപ്പോപ്പ് തമിഴന്‍ സംഗീതം, ക്യാമറ ചലിപ്പിച്ചത് റസൂല്‍ എല്ലൂരണ, എഡിറ്റര്‍ നവീന്‍ നൂലിയാണ്, കലാസംവിധാനം അവിനാഷ് കൊല്ല. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മിക്കുന്നത്. പിആര്‍ഓ: പ്രതീഷ് ശേഖര്‍. ഏപ്രില്‍ 28-ന് ചിത്രം തിയറ്ററുകളിലെത്തും.

 

Related Articles
News4media
  • Entertainment
  • Kerala
  • News
  • Top News

അത് ഞാൻ തന്നെ വിളിച്ചതാണ്, ഈ സിനിമ കാണരുത് എന്ന് എഴുതി, ഇത് ഒരു വിനോദമാണെങ്കിലും ജീവിതപ്രശ്നം കൂടെയാ...

News4media
  • Entertainment
  • Featured News
  • Top News

കതിരവൻ ; നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാകുന്നു

News4media
  • Entertainment
  • Top News

പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ മിന്നുകെട്ട്; സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി, വധു ഉത്ത...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]