മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. സുപ്രീംകോടതി വിധികൾ ചൂണ്ടികാട്ടിയാണ് റിപ്പോർട്ട് നൽകിയത്. പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെൽ അസി. കമ്മീഷണറാണ് റിപ്പോർട്ട് നൽകിയത്. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലായിരുന്നു പ്രാഥമിക അന്വേഷണം നടത്തിയത്. ഗ്രൂപ്പിൽ ചേർത്ത വ്യക്തികൾ പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കൂ. മറ്റൊരാൾ പരാതി നൽകിയാൽ കേസെടുക്കുന്നതിൽ നിയമപരമായി തടസ്സമുണ്ട്. ഗ്രൂപ്പുകളിൽ ഏതെങ്കിലും പരാമർശം … Continue reading മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്