227 യാത്രക്കാരും 12 ജീവനക്കാരുമായി യാത്ര പുറപ്പെട്ട എം.എച്ച് 370 വിമാനം എവിടെ? ഏഴു വർഷത്തിനു ശേഷം വീണ്ടും തിരച്ചിൽ തുടങ്ങുന്നു

ന്യൂഡൽഹി: 2014ൽ കാണാതായ മലേഷ്യൻ എയർലൈൻസിന്റെ എം.എച്ച് 370 വിമാനത്തിനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങുന്നു. മറൈൻ റോബോട്ടിക്സ് കമ്പനിയാണ് മലേഷ്യൻ എയർലൈൻസ് വിമാനത്തിനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങുന്നത്. 227 യാത്രക്കാരും 12 ജീവനക്കാരുമായാണ് ഈ വിമാനം കാണാതായത്. ഇന്ത്യൻ മഹാ​സമുദ്രത്തിന്റെ തെക്കൻ പ്രദേശത്ത് വിമാനം തകർന്നുവീണുവെന്നാണ് അനുമാനം. ലോകത്തിന്റെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരുഹതകളിലൊന്നായാണ് ഈ വിമാനദുരന്തത്തെ കണക്കാക്കുന്നത്. വിമാനത്തിനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങാൻ അനുമതി നൽകിയെന്ന് മലേഷ്യൻ ഗതാഗത മന്ത്രി അന്തണി ലോകെ മാധ്യമങ്ങളോട് … Continue reading 227 യാത്രക്കാരും 12 ജീവനക്കാരുമായി യാത്ര പുറപ്പെട്ട എം.എച്ച് 370 വിമാനം എവിടെ? ഏഴു വർഷത്തിനു ശേഷം വീണ്ടും തിരച്ചിൽ തുടങ്ങുന്നു