പ്രണയാഭ്യർത്ഥന നിരസിച്ചതിലെ വൈരാഗ്യം; പൊള്ളാച്ചിയിൽ മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു

പൊള്ളാച്ചി: പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ മലയാളി വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചി വടുകപാളയത്ത് ആണ് സംഭവം. കൊലപാതകത്തിന് ശേഷം പൊലീസിൽ കീഴടങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടിയായ കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീൺ കുമാറാണ് കൊലപാതകം നടത്തിയത്. മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് ആണ് പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി … Continue reading പ്രണയാഭ്യർത്ഥന നിരസിച്ചതിലെ വൈരാഗ്യം; പൊള്ളാച്ചിയിൽ മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു