ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാർ ചതിച്ചു; കമ്പോഡിയയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്‍റെ തടവില്‍പ്പെട്ട് മലയാളി യുവാവ്

പേരാമ്പ്ര: തൊഴില്‍ തട്ടിപ്പിനിരയായി കമ്പോഡിയയില്‍ തടവിൽ കഴിയുന്ന മലയാളിയെ വിട്ടയക്കാന്‍ പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി കുടുംബം. കോഴിക്കോട് പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി രാജീവനാണ് ആറു മാസത്തോളമായി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ തടവില്‍ കഴിയുന്നത്. വീട് ജപ്തി ഭീഷണി നേരിടുന്ന സാഹചര്യം കൂടിയായതിനാൽ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു കുടുംബം ആവശ്യപ്പെട്ടു. തായ്ലാന്‍റില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് രാജീവനെ പത്തനംതിട്ട സ്വദേശികളായ ഏജന്റുമാർ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ ജൂണ്‍ പത്തിന് ബാങ്കോങ്കിലെത്തിയ രാജീവനെ ഏജന്‍റായ ജോജിന്‍ … Continue reading ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാർ ചതിച്ചു; കമ്പോഡിയയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്‍റെ തടവില്‍പ്പെട്ട് മലയാളി യുവാവ്