യുഎസിൽ വാഹനപാകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മലയാളി വിദ്യാര്‍ത്ഥിനി യുഎസിൽ വാഹനപാകടത്തില്‍ മരിച്ചു. കോഴിക്കോട് വടകര സ്വദേശിനി ഹെന്നയാണ് മരിച്ചത്. 21വയസായിരുന്നു. ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. കോളേജിലേക്ക് പോകുന്ന വഴിയില്‍ ഹെന്ന സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം. വടകര സ്വദേശി അസ്ലമിന്റെയും ചേളന്നൂര്‍ സ്വദേശി സാജിദയുടെയും മകളായ ഹന്ന രക്ഷിതാക്കള്‍ക്കൊപ്പം ന്യൂജഴ്‌സിയിലാണ് താമസിച്ചിരുന്നത്.