കോളജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചനിലയിൽ; സംഭവം മൈസൂരുവിൽ
ബംഗളൂരു: മൈസൂരുവിലെ കോളജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി.Malayali nursing student dies in college hostel in Mysuru ചാർക്കോസ് കോളജ് ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ വിദ്യാർഥിനി മലപ്പുറം തീണ്ടേക്കാട് മേലെവട്ടശ്ശേരി പ്രകാശന്റെ മകൾ രുദ്രയാണ് (20) മരിച്ചത്. വിദ്യാർഥികൾ ക്ലാസ് വിട്ട് തിരിച്ചെത്തിയപ്പോഴാണ് രുദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിച്ചു. മാതാവ്: കനകമണി (ബിന്ദു). സഹോദരങ്ങൾ: ആര്യ, കൃഷ്ണ, കൃപ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed