ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണു; മലയാളി നേഴ്സ് സൗദിയിൽ അന്തരിച്ചു

റിയാദ്: മലയാളി നേഴ്സ് സൗദിയിൽ വച്ച് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിൻ്റെയും ലീന ദിലീപിൻ്റെയും മകൾ ഡെൽം ദിലീപാണ് മരിച്ചത്.Malayali nurse died in Saudi ഇരുപത്തിയാറു വയസായിരുന്നു. സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു ഡെൽമ. സംസ്കാരം പിന്നീട് നടത്തും. ഡെന്ന ആന്‍റണിയാണ് സഹോദരി.